ഹജ് അപേക്ഷ; പ്രവാസികള്‍ക്ക് പ്രത്യേക പരിഗണനയില്ല

കൊണ്ടോട്ടി- ഈ വര്‍ഷത്തെ ഹജിന്  പ്രവാസികള്‍ക്ക് പ്രത്യേക പരിഗണനയില്ല. എന്‍.ആര്‍.ഐ അപേക്ഷകര്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം.ഹജ് കമ്മറ്റിക്ക് കീഴില്‍ നേരത്തെ ഹജ് ചെയ്തവരുംം,ഗര്‍ഭിണികളും ഇത്തവണ അപേക്ഷിക്കാന്‍ പാടില്ല.
 അപേക്ഷകര്‍ക്ക് 2022 ഡിസംബര്‍ 31 വരെയെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ട് നിര്‍ബന്ധം. ഇവ മെഷിന്‍ റീഡബിള്‍ പാസ്‌പോര്‍ട്ടായിരിക്കണം.നേരത്തെ നല്‍കിയിരുന്ന കയ്യെഴുത്ത് പാസ്‌പോര്‍ട്ടുകള്‍ സ്വീകരിക്കില്ല. ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ഒരു കവറില്‍ അപേക്ഷിക്കാനും അനുമതിയുണ്ട്.എന്നാല്‍ കവര്‍ ലീഡര്‍ പുരുഷനായിരിക്കണം. കവറിലുള്ള അപേക്ഷകരുടെ പണമിടപാടിന്റെ ചുമതല കവര്‍ ലീഡര്‍ക്കായിരിക്കും. 2022 ജൂലൈ 20ന് 65 വയസ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് അപേക്ഷിക്കാം
    

 

Latest News