Sorry, you need to enable JavaScript to visit this website.

സൗദിയില്‍ മഴക്കുവേണ്ടിയുള്ള പ്രാര്‍ഥന വ്യാഴാഴ്ച രാവിലെ

റിയാദ്- തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ആഹ്വാനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ മുഴുവന്‍ ജുമാമസ്ജിദുകളിലും വ്യാഴാഴ്ച സൂര്യോദയം നടന്ന് 15 മിനിറ്റിനു ശേഷമാണ് മഴക്കു വേണ്ടിയുള്ള നമസ്‌കാരം നിര്‍വഹിക്കേണ്ടതെന്ന് ഇസ്‌ലാമികകാര്യ മന്ത്രാലയം അറിയിച്ചു.

മുന്‍കരുതലുകളും ബന്ധപ്പെട്ട വകുപ്പുകള്‍ അംഗീകരിച്ച ആരോഗ്യ പ്രോട്ടോകോളുകളും പാലിച്ച്, മഴക്കു വേണ്ടിയുള്ള നമസ്‌കാരം നിര്‍വഹിക്കാന്‍ എത്തുന്ന വിശ്വാസികളെ സ്വീകരിക്കാന്‍ ജുമാമസ്ജിദുകള്‍ സജ്ജീകരിക്കണമെന്ന് ഇസ്‌ലാമികകാര്യ മന്ത്രാലയ ജീവനക്കാരോട് മന്ത്രാലയം ആവശ്യപ്പെട്ടു.

രാവിലെ ആറര കഴിഞ്ഞയുടനെയായിരിക്കും മസ്ജിദുല്‍ ഹറാമിലും മസ്ജിദുന്നബവിയിലും മഴക്കുവേണ്ടിയുള്ള നമസ്‌കാരം.

 

 

Latest News