VIDEO റെസ്റ്റോറന്റില്‍ അഴിഞ്ഞാടിയത് ആറു യുവാക്കള്‍, ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

റിയാദ്- റെസ്‌റ്റോറന്റില്‍ അതിക്രമിച്ചു കയറി ജീവനക്കാരെ ആക്രമിച്ച സംഭവത്തിലെ പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടാന്‍ അറ്റോര്‍ണി ജനറല്‍ ശൈഖ് സൗദ് അല്‍മുഅജബ് ഉത്തരവിട്ടു. അതിക്രമത്തിന്റെ വീഡിയോ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ഉത്തരവ്.
റിയാദ്-മക്ക റോഡില്‍ പ്രവര്‍ത്തിക്കുന്ന മക്‌ഡൊണാള്‍ഡ്‌സ് റെസ്റ്റോറന്റ് ശാഖയിലാണ് യുവാക്കള്‍ അഴിഞ്ഞാടിയത്.

റെസ്റ്റോറന്റിനും ജീവനക്കാര്‍ക്കും നേരെ നടന്ന ആക്രമണം ദൗര്‍ഭാഗ്യകരമാണെന്ന് മക്‌ഡൊണാള്‍ഡ്‌സ് റെസ്റ്റോാറന്റ് കമ്പനി പറഞ്ഞു. ആക്രമണത്തില്‍ ഏതാനും ജീവനക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു. ഇവര്‍ക്ക് ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയതായും കമ്പനി പറഞ്ഞു.

ആറു പേരടങ്ങിയ സംഘമാണ് റെസ്റ്റോറന്റില്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്ന വിഭാഗത്തില്‍ അതിക്രമിച്ചു കയറി ജീവനക്കാരെ ആക്രമിച്ചത്.
നിയമ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് കോടതിക്ക് കൈമാറുമെന്നും നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ പ്രതികള്‍ക്ക് വിധിക്കാന്‍ കോടതിയില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.

 

Latest News