റിയാദ് - പ്രശസ്തമായ റെസ്റ്റോറന്റിലെ ജീവനക്കാരെ ഒരു സംഘം സ്വദേശി യുവാക്കള്‍ ക്രൂരമായി ആക്രമിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിക്കാണ് സംഭവം.
സംഘത്തില്‍ പെട്ട ഒരാള്‍ തൊഴിലാളികളില്‍ ഒരാളെ കസേര എടുത്ത് ആഞ്ഞടിക്കുകയും മറ്റൊരാള്‍ രണ്ടാമത്തെ തൊഴിലാളിയെ മര്‍ദിച്ച് തള്ളിയിട്ട് ദേഹത്ത് കയറിയിരുന്ന് മര്‍ദിക്കുകയും ചെയ്തു. മറ്റൊരു തൊഴിലാളിയെ മൂന്നാമത്തെ യുവാവ് മര്‍ദിക്കുകയും തൊഴിക്കുകയും ചെയ്തു.
മറ്റു ഉപയോക്താക്കള്‍ ഇടപെട്ടാണ് അക്രമി സംഘത്തെ പിടിച്ചുമാറ്റിയത്. ക്രൂരമായ മര്‍ദനത്തില്‍ തൊഴിലാളികളില്‍ ഒരാള്‍ ബോധരഹിതനായി. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കൃത്യത്തിനു ശേഷം അക്രമികള്‍ രക്ഷപ്പെട്ടു.






