കാബൂളിലെ ആശുപത്രിയില്‍ സ്‌ഫോടനവും വെടിവെപ്പും; 15 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍- അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ സൈനിക ആശുപത്രിയിലുണ്ടായ വെടിവെപ്പിലും തുടര്‍ന്നുള്ള ഇരട്ട സ്‌ഫോടനത്തിലും 15ഓളം പേര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 34 പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാനിലെ ഏറ്റവും വലിയ സൈനിക ആശുപത്രിയിലാണ് സംഭവം. 400 കിടക്കകളുള്ള സര്‍ദാര്‍ മുഹമ്മദ് ദാവുദ് ഖാന്‍ ഹോസ്പിറ്റളിന്റെ പ്രവേശനകവാടത്തിലാണ് രണ്ടു സ്‌ഫോടനങ്ങള്‍ നടന്നത്. മരിച്ചവരുടേയും പരിക്കേറ്റവരുടേയും കൃത്യമാ കണക്കുകള്‍ പുറത്തു വന്നിട്ടില്ല. 15 പേര്‍ മരിച്ചതായും 34 പേര്‍ക്ക് പരിക്കേറ്റതാനും താലിബാന്‍ സുരക്ഷാ ഉദ്ധരിച്ച് തുലു ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റ ഒമ്പതു പേരെ ചികിത്സയ്ക്കായി എത്തിച്ചതായി മൂന്ന് കിലോമീറ്റര്‍ അപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ഇറ്റാലിയന്‍ സന്നദ്ധ സംഘടനയായ എമര്‍ജന്‍സിയുടെ ട്രോമ ഹോസ്പിറ്റല്‍ അധികൃതര്‍ പറഞ്ഞു.

സ്‌ഫോടനത്തിന്റ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഭഖ്താര്‍ ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റിപോര്‍ട്ട് ചെയ്യുന്നു. ഇസ്ലാമിക സ്റ്റേറ്റ് ഭീകരര്‍ ആശുപത്രിയില്‍ ഇരച്ചുകയറിയെന്നാണ് റിപോര്‍ട്ട്. താലിബാന്‍ അധികാരം പിടിച്ചെടുത്തിനു ശേഷം പള്ളികളിലും ആശുപത്രികളിലും ആക്രമണം നടത്തി വരുന്നുണ്ട്.
 

Latest News