ആലപ്പുഴയില്‍ സ്‌കൂള്‍ വിട്ട് മടങ്ങിയ വിദ്യാര്‍ത്ഥിനിയെ ഒരു സംഘം പീഡിപ്പിച്ചെന്ന് പരാതി

ആലപ്പുഴ- സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്ന ദിവസം തന്നെ ആലപ്പുഴയില്‍ സ്‌കൂള്‍ വീട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 17കാരിയായ വിദ്യാര്‍ത്ഥിനിയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് പീഡിപിച്ചെന്ന് പരാതി. എടത്വ മുട്ടാറിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചയ് വീട്ടിലേക്ക് മടങ്ങുന്ന വഴയില്‍വച്ച് ഏതാനും പേര്‍ ചേര്‍ന്ന് പിടിച്ചുകൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പറയുന്നത്. ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് രാമങ്കരി പോലീസ് അന്വേഷണം ആരംഭിച്ചു. ബന്ധുവിട്ടില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. ശേഷം കേസ് രജിസ്റ്റര്‍ ചെയ്യും. ജില്ലാ പോലീസ് മേധാവി ജി ജയ്‌ദേവ് സംഭവമറിഞ്ഞ് രാമങ്കരി പോലീസ് സ്റ്റേഷനിലെത്തി.
 

Latest News