Sorry, you need to enable JavaScript to visit this website.

നവവധു കൂട്ടുക്കാരിക്കൊപ്പം ഒളിച്ചോടി; ഭർത്താവിന് ഹൃദയാഘാതം

തൃശൂർ-കല്യാണപ്പിറ്റേന്ന് നവവധു കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി. വിവാഹ സമ്മാനമായി ലഭിച്ച പതിനൊന്നര പവൻ സ്വർണാഭരണങ്ങളുമായാണ് വധു ഒളിച്ചോടിയത്. ഇരുവരെയും ഒടുവിൽ മധുരയിൽനിന്ന് പിടികൂടി. ഭാര്യ മുങ്ങിയ വിഷമത്താൽ ഹൃദയാഘാതം വന്ന നവവരൻ ആശുപത്രിയിലാണ്. ഇദ്ദേഹം അപകടനില തരണം ചെയ്തു. 
കഴിഞ്ഞ 25നാണ് 23 വയസ്സുള്ള പഴുവിൽ സ്വദേശിനിയും ചാവക്കാട്ടുകാരനായ യുവാവും വിവാഹിതരായത്. അന്നു രാത്രി സ്വന്തം വീട്ടിൽ കഴിഞ്ഞതിനു ശേഷം അടുത്ത ദിവസമാണു നാടുവിട്ടത്. 

ഭർത്താവുമൊത്ത് രാവിലെ ബാങ്കിൽ ഇടപാടിനെത്തിയ നവവധു കാത്തുനിന്ന കൂട്ടുകാരിയുടെ സ്‌കൂട്ടറിൽ കയറിപ്പോവുകയായിരുന്നു. ഭർത്താവിന്റെ ഫോണും കൈക്കലാക്കിയാണ് മുങ്ങിയത്.  
നവവധുവിന്റെ കൂട്ടുകാരി വിവാഹിതയായി 16 ദിവസം കഴിഞ്ഞപ്പോൾ ഭർത്താവുമായി പിരിഞ്ഞയാളാണ്. സ്വതന്ത്രമായി ജീവിക്കാനാണ് നാടുവിട്ടതെന്നും പണവും സ്വർണവും കിട്ടാനാണ് വിവാഹം കഴിച്ചതെന്നും ഇവർ പറയുന്നു. കൂട്ടുകാരി സർക്കാർ ജീവനക്കാരിയാണ്. ഇവരിൽ നിന്ന് പതിനൊന്നര പവൻ സ്വർണം കണ്ടെടുത്തു.
 

Latest News