Sorry, you need to enable JavaScript to visit this website.

അബ്ഷിര്‍ അപ്‌ഡേറ്റ് ചെയ്താല്‍ തവക്കല്‍നാ രണ്ടാമതും രജിസ്റ്റര്‍ ചെയ്യണം

റിയാദ്- അബ്ഷിര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ വ്യക്തിഗത വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്താല്‍ തവക്കല്‍നായില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശം. അബ്ഷിറില്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറ്റുന്നത് ഉള്‍പ്പെടെയുള്ള എഡിറ്റ് ചെയ്ത വിവരങ്ങള്‍ തവക്കല്‍നായില്‍ ലഭിക്കണമെങ്കില്‍ പുതിയ യൂസര്‍ എന്ന നിലക്ക് ലോഗിന്‍ ചെയ്ത് പ്രവേശിക്കണം. എന്നാല്‍ മാത്രമേ അപ്‌ഡേറ്റ് ചെയ്ത വിവരങ്ങള്‍ ആപ്പില്‍ തെളിയൂ.
അതേസമയം, വിദേശരാജ്യങ്ങളില്‍ കഴിയുന്നവര്‍ക്ക് തവക്കല്‍നായില്‍ പുതിയ യൂസര്‍ എന്ന നിലക്ക് രജിസ്റ്റര്‍ ചെയ്യുന്ന സേവനം നിലവില്‍ ലഭ്യമല്ല. എന്നാല്‍ അവര്‍ക്ക് സൗദിയില്‍വെച്ച് തവക്കല്‍നാ ആക്ടിവേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആപ്പ് ഉപയോഗിക്കുന്നതിന് തടസ്സമുണ്ടാകില്ല. ആദ്യഘട്ടത്തില്‍ 75 രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഈ സേവനം ലഭ്യമാകുക.

 

 

Latest News