Sorry, you need to enable JavaScript to visit this website.

രജനികാന്ത് ആശുപത്രി വിട്ടു

ചെന്നൈ- സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ തമിഴ് സൂപ്പര്‍താരം രജനീകാന്ത് ആശുപത്രി വിട്ടു. ഞായറാഴ്ച രാത്രി 9.30 -ഓടെയാണ് അദ്ദേഹം ആല്‍വാര്‍പ്പേട്ടിലെ കാവേരി ആശുപത്രിയില്‍നിന്നു വീട്ടിലേക്ക് മടങ്ങിയത്.

വീട്ടില്‍ തിരിച്ചെത്തിയതായി ഞായറാഴ്ച രാത്രി 10.45ഓടെ രജനീകാന്ത് ട്വീറ്റ് ചെയ്തു. തലവേദനയും ദേഹാസ്വാസ്ഥ്യവുമുണ്ടായതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 28 നാണ് രജനീകാന്തിനെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രക്തക്കുഴലില്‍ തടസ്സം കണ്ടെത്തിയതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഞായറാഴ്ച കാവേരി ആശുപത്രിയിലെത്തി രജനികാന്തിനെ കണ്ടിരുന്നു

 

 

Latest News