സമീര്‍ വാങ്കഡെയെ എന്‍.സി.ബി വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തു; മൗനം പാലിച്ച് സമീര്‍

മുംബൈ- ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരായ ലഹരിപാര്‍ട്ടി കേസിലൂടെ വിവാദത്തിലായ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്ക്‌ഡെയെ എന്‍.സി.ബിയുടെ വിജിലന്‍സ് സംഘം നാല് മണിക്കൂറോളം ചോദ്യം ചെയ്തു. രണ്ടാം തവണയാണ് സമീര്‍ വാങ്കഡെയെ ചോദ്യം ചെയ്തതെങ്കിലും വിജിലന്‍സ് ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയില്ലെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് കോടികളുടെ കൈക്കൂലി ഇടപാട് നടന്നുവെന്ന ആരോപണം ഉന്നയിച്ച പ്രൈവറ്റ് ഡിറ്റക്ടീവ് ഗോസാവിയുടെ അംഗരക്ഷകന്‍ പ്രഭാകര്‍ സെയിലിന്റെ മൊഴി വിജിലന്‍സ് ഇനിയും രേഖപ്പെടുത്തിയിട്ടില്ല.
കേസിലെ സാക്ഷിയായ തന്നെക്കൊണ്ട് വെള്ളക്കടലാസുകളില്‍ എന്‍.സി.ബി ഉദ്യോഗസ്ഥര്‍ ഒപ്പിടിവിച്ചതായം പ്രഭാകര്‍ സെയില്‍ വെളിപ്പെടുത്തിയിരുന്നു.

 

Latest News