ഓസ്‌ട്രേലിയ കോവാക്‌സിന്‍ അംഗീകരിച്ചു

ന്യൂദല്‍ഹി- യാത്രക്കാര്‍ക്കുള്ള വാക്‌സിന്‍ എന്ന നിലയില്‍ ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ കോവാക്‌സിന്‍ ഓസ്‌ട്രേലിയ അംഗീകരിച്ചു. ഇന്ത്യയിലെ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണര്‍ ബാരി ഓഫാരല്‍ ആണ് ഇക്കാര്യ അറിയിച്ചത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന കോവിഷീല്‍ഡിന് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. രണ്ട് ഡോസ് കോവാക്‌സിന്‍ എടുത്തവര്‍ക്കും ഇന് ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യാം. അതേസമയം ലോകാരോഗ്യ സംഘടന ഇനിയും കോവാക്‌സിന് അംഗീകാരം നല്‍കിയിട്ടില്ല. അനുമതി നല്‍കുന്നതിനു മുമ്പുള്ള പരിശോധനകളും സുരക്ഷാ വിലയിരുത്തലുകളും അന്തിമഘട്ടത്തിലാണ്. ഉടന്‍ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കളായ ഭാരത് ബയോടെക്ക്.

Latest News