ബെയ്ജിംഗ്- ആഴ്ചയില്‍ ആറു ദിവസം 12 മണിക്കൂര്‍ ജോലി ചെയ്തിരിക്കണമെന്ന ചൈനയിലെ തൊഴില്‍ സംസ്‌കാരം ലംഘിച്ച് ടിക് ടോക് ഉടമസ്ഥരായ ബൈറ്റ് ഡാന്‍സ് കമ്പനി.
തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് ഏഴു മണിവരെ ജോലി ചെയ്താല്‍ മതിയെന്നാണ് ബൈറ്റ് ഡാന്‍സ് ജോലിക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതല്‍ ജോലി ചെയ്യണമെങ്കില്‍ കമ്പനിയില്‍നിന്ന് അനുമതി വാങ്ങണം.
996 എന്നറിയിപ്പെടുന്ന ചൈനയുടെ തൊഴില്‍ സംസ്‌കാരത്തെ ചോദ്യം ചെയ്യുന്ന ആദ്യ വന്‍കിട ടെക്‌നോളജി കമ്പനിയാണ് ബൈറ്റ് ഡാന്‍സ്.
തൊഴിലാളികള്‍ ആഴ്ചയില്‍ ആറു ദിവസം രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പതുവരെ ജോലി ചെയ്തിരിക്കണമെന്നതാണ് 996.
ജീവനക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമെന്നാണ് പുതിയ തീരുമാനത്തെ ബൈറ്റ് ഡാന്‍സ് വിശേഷിപ്പിക്കുന്നത്.