ലഖ്‌നൗ- സര്‍ദാര്‍ വല്ലഭായ് പട്ടേലിനേയും മുഹമ്മദലി ജിന്നയേയും താരതമ്യം ചെയ്ത സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന് ജനം മാപ്പ് നല്‍കില്ലെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ താരതമ്യം അഖിലേഷ് യാദവിന്റെ വിഭാഗീയ മനസ്സാണ് പ്രകടമാക്കിയതെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.
ജിന്ന ഈ രാജ്യത്തെ വിഭജിക്കുകയാണ് ചെയ്തതെന്നും സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഒന്നിപ്പിക്കാനാണ് ശ്രമിച്ചതെന്നും യോഗി അവകാശപ്പെട്ടു. അഖിലേഷിന്റെ പ്രസ്താവന ലജ്ജാകരമാണ്. പട്ടേലിന്റെ ഏക്ഭാരത് ശ്രേഷ്ഠ ഭാരത് എന്ന സ്വപ്‌നം പ്രധാനമന്ത്രി നരേന്ദ്ര മോഡിയിലൂടെ സാക്ഷാത്കരിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഭാഗീയ മനസ്സ് ഉത്തര്‍പ്രദേശിലേയും രാജ്യത്തെ തന്നെയും ജനങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ലെന്ന് മൊറാദാബാദില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ യോഗി ആദിത്യനാഥ് പറഞ്ഞു.






