Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചാത്തല്ലൂർ ആമസോൺ വ്യൂ പോയിന്റിൽനിന്ന് താഴേക്ക് വീണ് ഒരാൾ മരിച്ചു

മലപ്പുറം- ചാത്തല്ലൂർ ആമസോൺ വ്യൂ പോയിന്റിൽനിന്ന് താഴേക്ക് വീണ് ഒരാൾ മരിച്ചു. ചട്ടിപ്പറമ്പ് സ്വദേശി റഹ്മാൻ(19)നാണ് മരിച്ചത്. കൂട്ടുകാരൻ നിലമ്പൂർ സ്വദേശി അക്ഷയിനെ ഗുരുതര പരിക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. കൊളപ്പട്  ബ്രാണോടി വഴി ആമസോൺ  പോയിന്റിലേക്ക് പോകുന്ന വഴിയിൽ എലാംകുളം മല ഭാഗത്താണ് അപകടമുണ്ടായത്. ഈ അടുത്ത കാലത്ത് ഏറെ പ്രശസ്തമായ ഒരു വിനോദകേന്ദ്രമാണ് എടവണ്ണ പഞ്ചായത്തിലെ ചോലാർ മലനിരക്കു സമീപത്തുള്ള ആമസോൺ വ്യൂ പോയിന്റ് എന്ന പേർ നൽകിയ മലപ്രദേശം. ദിവസവും ഒട്ടനവധി വിനോദ സഞ്ചാരികളാണ് ഈ ഭാഗത്ത് വരുന്നത്. കുടുംബങ്ങളും ചെറിയ കുട്ടികളുമായി വരുന്നവരും നിരവധി. രണ്ട് വ്യൂ പോയിന്റ് നിന്നായി ചാലിയാർ പുഴയുടെ ദീർഘവീക്ഷണം ലഭ്യമാകുന്നു എന്നതും  നല്ല കാറ്റും രാവിലെയും വൈകുന്നേരവും ഉള്ള കോട  മഞ്ഞും ആണ് സഞ്ചാരികളെ ആകർഷിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഒട്ടേറെ വീഡിയോകളും ഫോട്ടോകളും പ്രചരിച്ചത് വഴി മലപ്പുറം ജില്ലയിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും അനവധിപേർ വരുന്നുണ്ട്. എന്നാൽ ഈ സ്ഥലത്തിന്റെ പ്രത്യേകതകളെ കുറിച്ച് കൂടുതൽ അറിയാതെ അപകടം പതിയിരിക്കുന്ന അനവധി കൊക്കകളും കുഴികളും ദുർഘടം പിടിച്ച അങ്ങോട്ടുള്ള വഴികളും സഞ്ചാരികൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. എന്നാൽ ഈ വഴിയെ കുറിച്ചും ആമസോൺ വ്യൂ പോയിന്റ് ലെ രണ്ട് പോയിന്റ് കളിലെ  സന്ദർശകർ ഇരിക്കുന്ന പാറകളുടെ പ്രത്യേകതകളും ഒരുവശത്തെ അഗാധമായ ഗർത്തങ്ങളും വ്യൂ പോയിന്റ് ലേക്കുള്ള വഴികളിലെ അപകടങ്ങളും ഉണ്ടാവാൻ സാധ്യതകളേറെയാണ്.
 

Latest News