മന്‍മോഹന്‍ സിംഗ് ആശുപത്രി വിട്ടു

ന്യൂദല്‍ഹി- മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മമോഹന്‍ സിംഗിനെ ദല്‍ഹി എയിംസില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
കഴിഞ്ഞ 13 നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. 89 കാരനാ കോണ്‍ഗ്രസ് നേതാവ് ആശുപത്രിയിലെ കാര്‍ഡിയോ ന്യൂറോ സെന്ററില്‍ ഡോ. നിതീഷ് നായിക്കിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു.

കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ആശുപത്രിയിലെത്തി വിവരങ്ങള്‍ ആരാഞ്ഞിരുന്നു. മുന്‍പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ മന്ത്രി ഫോട്ടോ എടുത്തത് വിവാദമാകുകയും ചെയ്തു. കുടുംബത്തിന്റെ താല്‍പര്യം നോക്കാതെ മന്ത്രി ഫോട്ടോ എടുത്തുവെന്ന് ആരോപിച്ച് മന്‍മോഹന്‍ സിംഗിന്റെ മകള്‍ ദമാന്‍ സിംഗാണ് രംഗത്തുവന്നിരുന്നത്.

 

Latest News