Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കുട്ടിയെ രണ്ടാം നിലയില്‍നിന്ന് തൂക്കിയിട്ട അധ്യാപകന്‍ അറസ്റ്റില്‍

ലഖ്‌നൗ- വികൃതിക്കാരനായ കുട്ടിയെ അച്ചടക്കം പഠിപ്പിക്കാന്‍ കെട്ടിയത്തിന്റെ രണ്ടാം നിലയില്‍നിന്ന് താഴേക്ക് തൂക്കിയിട്ട പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. സംഭവത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോഴും രോഷം പടരുകയാണ്.
പ്രിന്‍സിപ്പല്‍ മനോജ് വിശ്വകര്‍മ രണ്ടാം ക്ലാസുകാരന്‍ സോനു യാദവിനെയാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍നിന്ന് കാലില്‍പിടിച്ച് തൂക്കിയിട്ടത്.  

https://www.malayalamnewsdaily.com/sites/default/files/filefield_paths/9a.jpg
'സോനു വളരെ വികൃതിയാണ് ... അവന്‍ കുട്ടികളെ കടിക്കുന്നു,  അധ്യാപകരെയും കടിക്കുന്നു. അവനെ തിരുത്താന്‍ അവന്റെ പിതാവ് ഞങ്ങളോട് ആവശ്യപ്പെട്ടു. അതിനാല്‍, ഞങ്ങള്‍ അവനെ ഭയപ്പെടുത്താന്‍ ശ്രമിച്ചു. അതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
മകന്‍ അല്‍പം വികൃതിയായിരുന്നുവെന്നും എന്നാല്‍ അപകടകരമായ രീതിയിലാണ് ശിക്ഷ നല്‍കിയതെന്നും അച്ഛന്‍ പറഞ്ഞു.  ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് വിശ്വകര്‍മയെ പോലീസ് അറസ്റ്റ് ചെയ്തത്.

 

 

Latest News