ദുബായ് വിമാനം നേരത്തെ പോയി, കരിപ്പൂരില്‍ യാത്രക്കാരുടെ പ്രതിഷേധം

കരിപ്പൂര്‍- എയര്‍ ഇന്ത്യയുടെ ദുബായ് വിമാനം നേരത്തെ പോയതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ പ്രതിഷേധം. വിമാനത്തില്‍ പോകാനാകാത്ത 50 ലേറെ  യാത്രക്കാരാണ് വിമാനത്താവളത്തില്‍ പ്രതിഷേധിച്ചത്.

രാത്രി 8.25 ന് പോകേണ്ടിയിരുന്ന വിമാനം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ടേക്ക് ഓഫ് ചെയ്തത്. വിമാന സമയത്തിലെ മാറ്റം ഇ മെയില്‍ വഴി അറിയിച്ചിരുന്നുവെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വിശദീകരിച്ചു.  
വിമാനത്തില്‍ പോകാന്‍ സാധിക്കാത്ത യാത്രക്കാര്‍ക്ക് ഷാര്‍ജയിലേക്ക് പോകാന്‍ സൗകര്യമൊരുക്കാമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. എന്നാല്‍ ക്വാറന്റീന്‍, ജോലി സമയം എന്നിവ കാരണം പലരും ഇത് അംഗീകരിക്കുന്നില്ല.
നാളെ പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ ടിക്കറ്റ് നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നാളത്തെ വിമാനത്തില്‍ എത്ര സീറ്റ് ലഭിക്കുമെന്ന കാര്യം വ്യക്തമല്ല.

 

Latest News