Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോകത്തെ ഏറ്റവും ലാഭകരമായ കമ്പനിയായി അരാംകോ, വില്‍പന 80 ശതമാനം കൂടി

റിയാദ്- ഗൂഗിള്‍, ആമസോണ്‍, ആപ്പിള്‍ തുടങ്ങിയ സാങ്കേതിക ഭീമന്‍മാരെയും എക്സോണ്‍ മൊബില്‍, ഷെല്‍ തുടങ്ങിയ എനര്‍ജി കമ്പനികളെയും പിന്തള്ളി സൗദി അരാംകോ ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയായി.

എണ്ണവിലയിലെ സമീപകാല വര്‍ദ്ധനവാണ് അറാംകോക്ക് തുണയായത്. ഇക്കൊല്ലം  മൂന്നാം പാദത്തിലെ അറ്റവരുമാനം ഒരു വര്‍ഷം മുമ്പുള്ള 11.8 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് 158 ശതമാനം വര്‍ധിച്ച് 114 ബില്യണ്‍ റിയാലായി (30.4 ബില്യണ്‍ ഡോളര്‍) വര്‍ധിച്ചു.   വില്‍പ്പന 80 ശതമാനം വര്‍ധിച്ച് 359 ബില്യണ്‍ റിയാല്‍ (96 ബില്യണ്‍ ഡോളര്‍) ആയി.

'പ്രധാന വിപണികളിലെ വര്‍ധിച്ച സാമ്പത്തിക പ്രവര്‍ത്തനത്തിന്റെയും ഊര്‍ജ ആവശ്യകതയിലെ തിരിച്ചുവരവിന്റെയും  സാമ്പത്തിക അച്ചടക്കത്തിന്റെയും ഫലമാണ് അസാധാരണമായ മൂന്നാം പാദ പ്രകടനമെന്ന് അരാംകോ പ്രസിഡന്റും സിഇഒയുമായ അമിന്‍ നാസര്‍  പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News