പ്രധാനമന്ത്രി മോഡി ഇറ്റലിയിലേക്ക് പറന്നത് പാക്കിസ്ഥാനു മുകളിലൂടെ

ന്യൂദല്‍ഹി- ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലേക്ക് പറക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പാക്കിസ്ഥാന്‍ തങ്ങളുടെ വ്യോമപാത തുറന്നു നല്‍കി. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടതു പ്രകാരമാണ് പ്രധാനമന്ത്രിയുടെ പ്രത്യേക വിമാനത്തിന് പാക്കിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) അനുമതി നല്‍കയത്. വീണ്ടും അനുമതി ലഭിച്ചാല്‍ മടക്ക യാത്രയിലും മോഡി പാക്കിസ്ഥാനു മുകളിലൂടെ പറക്കും. വെള്ളിയാഴ്ച ബഹവല്‍പൂരിലാണ് മോഡിയുടെ വിമാനം പാക് വ്യോമപാതയിലേക്ക് പ്രവേശിച്ചത്. തുര്‍ബാത്, പഞ്ച്ഗുര്‍ എന്നീ മേഖലകളിലൂടെ പറന്ന് പിന്നീട് ഇറാനും തുര്‍ക്കിയും കടന്നാണ് മോഡിയുടെ വിമാനം ഇറ്റലിയിലെത്തിയതെന്ന് പാക് പത്രമായ ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രിയുടെ വിമാനത്തിന് പാത തുറുന്ന നല്‍കണമെന്ന് ഇന്ത്യന്‍ അധികാരികള്‍ അപേക്ഷിച്ചിരുന്നുവെന്ന് സിഎഎ വൃത്തങ്ങള്‍ പറഞ്ഞു. 

2019ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണാഘടന പദവി എടുത്തു മാറ്റി സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചതോടെയാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായത്.
 

Latest News