അച്ഛനേയും കാമുകിയേയും രണ്ട് പെണ്‍മക്കള്‍ നടുറോഡില്‍ മര്‍ദിച്ചു

ജയ്പുര്‍- അന്യസ്ത്രീയുമായുള്ള ബന്ധത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ അച്ഛനെ നടുറോഡിലിട്ട് മര്‍ദിച്ചു. രാജസ്ഥാനിലെ ഭില്‍വാര ഹനുമാന്‍ നഗറിലായിരുന്നു സംഭവം. കാമുകിക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന അച്ഛനെ റോഡില്‍ തടഞ്ഞുനിര്‍ത്തിയാണ് മക്കള്‍ മര്‍ദിച്ചത്. കാമുകിക്കും മര്‍ദനമേറ്റു.
അച്ഛന്റെ കാര്‍ നടുറോഡില്‍ തടഞ്ഞുനിര്‍ത്താനായിരുന്നു പെണ്‍കുട്ടികളുടെ ആദ്യശ്രമം. എന്നാല്‍ വാഹനം നിര്‍ത്തിയില്ല. പിന്നീട് നാട്ടുകാര്‍ ഇടപെട്ട് കാര്‍ തടയുകയായിരുന്നു. പിന്നാലെ രണ്ട് പെണ്‍കുട്ടികളും അച്ഛനെ കാറില്‍നിന്ന് പുറത്തിറക്കി തല്ലുകയായിരുന്നു.

രണ്ട് പെണ്‍മക്കളുള്ളപ്പോള്‍ മറ്റൊരു സ്ത്രീയുമായി പ്രണയിച്ചുനടക്കുന്നതില്‍ നാണമില്ലേ എന്ന് ചോദിച്ചായിരുന്നു മര്‍ദനം. ആളുകള്‍ കൂടിയതോടെ കാറിലുണ്ടായിരുന്ന് സ്ത്രീ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

അച്ഛന്റെ പ്രണയബന്ധം കാരണം അമ്മ ഏറെ പ്രയാസപ്പെട്ടിരിക്കുകയാണെന്ന് കുട്ടികള്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.

 

Latest News