പ്രസംഗത്തിലുടനീളം ബൈബിള്‍, പിണറായി മെത്രനായേനെയെന്ന് കര്‍ദിനാള്‍ ആലഞ്ചേരി

തലശ്ശേരി- പ്രസംഗത്തിലുടനീളം ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രിസ്തുമത വിശ്വാസിയായിരുന്നെങ്കില്‍ ഒരു മെത്രാനെങ്കിലും ആയേനെയെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി.
തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി ആയിരുന്നു വേദി. പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെയായിരുന്നു കര്‍ദിനാളിന്റെ പരാമര്‍ശം.
ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ആര്‍ച്ച് ബിഷപ്പിന്റെ വൈദിക ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചാക്രിക സന്ദേശത്തിന്റെ ഉള്ളടക്കവും മുഖ്യമന്ത്രി പ്രസംഗത്തില്‍ ഉദ്ധരിച്ചു.

ഭൂമിയിലെ ജീവിതത്തെ മെച്ചപ്പെടുത്താനുള്ള ഉപാധിയായി കൂടി ആത്മീയ ജിവിതത്തെ കാണുന്ന ഞറളക്കാട്ട് പിതാവിന്റെ രീതി മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടപ്പോള്‍ ഞാനിരുന്ന് ചിന്തിക്കുകയായിരുന്നു.. അദ്ദേഹം ഒരു െ്രെകസ്തവ വിശ്വാസിയായിരുന്നെങ്കില്‍ മെത്രാനായിട്ട് തീര്‍ച്ചയായും മാറുമായിരുന്നു- കര്‍ദിനാള്‍ പറഞ്ഞു. കര്‍ദിനാളിന്റെ പരാമര്‍ശത്ിതനുമുമ്പെ മറ്റൊരു പരിപാടി ഉള്ളതിനാല്‍  മുഖ്യമന്ത്രി വേദി വിട്ടിരുന്നു.

 

Latest News