റിയാദ് - റീ-എൻട്രി വിസയിൽ സൗദി അറേബ്യ വിട്ട ശേഷം വിസ കാലാവധിക്കുള്ളിൽ തിരിച്ചെത്താത്ത വിദേശികളെക്കുറിച്ച് ജവാസാത്ത് ഡയറക്ടറേറ്റിനെ നേരിട്ട് സമീപിച്ച് പ്രത്യേകം റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന് ജവാസാത്ത് വ്യക്തമാക്കി. റീ-എൻട്രി വിസയുടെ കാലാവധി അവസാനിച്ച് രണ്ടു മാസം പിന്നിട്ടാൽ ജവാസാത്തിന്റെ കംപ്യൂട്ടർ സിസ്റ്റത്തിൽ ഓട്ടോമാറ്റിക്ക് ആയി ഇക്കാര്യം രേഖപ്പെടുത്തും. 'സൗദിയിൽനിന്ന് പുറത്തുപോയി, തിരിച്ചുവന്നില്ല' എന്ന സ്റ്റാറ്റസ് ആണ് വിദേശികളുടെ പേരിൽ രജിസ്റ്റർ ചെയ്യുകയെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.