കൊല്ലം- നഗര സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേല്‍പിച്ചയാള്‍ പിടിയിലായി. ഇരവിപുരം വാളത്തുംഗല്‍ മുബീന മന്‍സിലില്‍ നെസ്റ്റര്‍ (34) ആണ് പിടിയിലായത്. രാത്രി സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പോലീസ് സംഘത്തിലെ വിഷ്ണുവാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ 29 ന് രാത്രി ചിന്നക്കട ബസ് ബേയില്‍ ആണ് അക്രമം നടന്നത്.
അസമയത്ത് ബസ് ബേയിലെത്തിയ ഇയാളോട് വിവരങ്ങള്‍ അന്വേഷിച്ചതില്‍ പ്രകോപിതനായ ഇയാള്‍ ആക്രമിക്കുകയായിരുന്നു. പോലീസുദ്യോഗസ്ഥന്റെ കൈ പിടിച്ച് തിരിക്കുകയും ചവിട്ടി നിലത്തിടുകയുമായിരുന്നു. പോലീസ് യൂനിഫോമും ഇയാള്‍ വലിച്ച് കീറി. സംഭവം കണ്ട് സ്ഥലത്തുണ്ടായിരുന്ന മറ്റ് പോലീസുകാരും കണ്‍ട്രോള്‍ റൂം പോലീസും മറ്റും ചേര്‍ന്ന് ഇയാളെ പിടികൂടി. പരിക്കേറ്റ പോലീസുദ്യോഗസ്ഥന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.






