സഹപാഠിയായ യുവതിയുടെ വിവാഹം മുടക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍

അരുണ്‍

കൊല്ലം- സഹപാഠിയായ യുവതിയുടെ വിവാഹം മുടക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഓടനാവട്ടം വാപ്പാലപുരമ്പില്‍ സ്വദേശി അരുണ്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം പഠിച്ചിരുന്ന യുവതിയുടെ രണ്ട് വിവാഹാലോചനകള്‍ മുടങ്ങിയ കേസിലാണ് അറസ്റ്റ്. ഒരേ കാരണങ്ങളാല്‍ രണ്ട് വിവാഹ ആലോചന മുടങ്ങിയപ്പോള്‍ യുവതിയുടെ വീട്ടുകാര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നാണ് അരുണിലേക്ക് അന്വേഷണമെത്തിയത്.

വിവാഹാലോചനയുമായി വരുന്ന യുവാക്കളുടെ വീട് കണ്ടെത്തിയാണ് അരുണ്‍ വിവാഹാലോചന പൊളിച്ചിരുന്നത്. യുവതിയുമായി കുറെ നാളുകളായി പ്രണയത്തിലാണെന്നും പെണ്‍കുട്ടിയുടെ ഫോട്ടോകള്‍ തന്റെ കൈവശമുണ്ടെന്നും യുവാക്കളോടും ബന്ധുക്കളോടും അരുണ്‍ പറഞ്ഞു. ഒന്നിച്ച് പഠിച്ചതുകൊണ്ടു യുവതിക്ക് അരുണുമായി പരിചയമുണ്ട്. പ്രണയമൊന്നും പ്രതിയോട് ഉണ്ടായിരുന്നതുമില്ല. അരുണിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Latest News