കശ്മീരിലെ രജൗരിയില്‍ സ്‌ഫോടനം, രണ്ട് സൈനികര്‍ മരിച്ചു

ശ്രീനഗര്‍- ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ നൗഷേര-സുന്ദര്‍ബാനി സെക്ടറിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ മരിച്ചു. മൂന്നു സൈനികര്‍ക്ക് പരുക്കേറ്റു. പട്രോളിംഗിനിടെ, നിയന്ത്രണരേഖയ്ക്കു സമീപമാണ് സ്‌ഫോടനമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. പരുക്കേറ്റവരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്.

സ്ഫോടനം നടന്ന പ്രദേശത്ത് നുഴഞ്ഞുകയറ്റം പ്രതിരോധിക്കുന്നതിനായി സൈന്യം മൈനുകള്‍ സ്ഥാപിച്ചിരുന്നെന്ന് സൈനിക വക്താക്കള്‍ അറിയിച്ചു. പട്രോളിംഗ് സംഘത്തിനുനേരേ ഭീകരക്രമണമുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

 

Latest News