കോട്ടയം - ഇടതുപക്ഷ പാര്‍ട്ടികള്‍ യു.എ.പി.എക്കെതിരാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യു.എ.പി.എയെ ഇടതു സര്‍ക്കാര്‍ എതിര്‍ക്കേണ്ടതുണ്ട്. സി.പി.ഐ നേരത്തെ തന്നെ യു.എ.പി.എ ചുമത്തുന്നതിനെതിരെ നിലപാട് എടുത്തിരുന്നു. കേരളത്തില്‍ കേസ് വരുമ്പോള്‍ അത് ഇടതുപക്ഷത്തിന്റെ നിലപാടിന് അനുയോജ്യമല്ലെന്ന് സി.പി.ഐ തുറന്നു പറഞ്ഞിട്ടുണ്ട്.
ഇടതുസര്‍ക്കാര്‍ യു.എ.പി.എ എടുക്കാന്‍ പാടില്ലാത്തതാണ്, പക്ഷെ എടുത്തു. മനുഷ്യാവകാശത്തിന് വില കൊടുക്കാത്ത കേന്ദ്ര ഭരണസംവിധാനത്തിന് എതിരെയാണ് സുപ്രീംകോടതി വിധിയെന്നും കാനം പറഞ്ഞു. സുപ്രിം കോടതി യു.എ.പി.എ കേസിലെടുത്തിരിക്കുന്ന നിരീക്ഷണം ഇടതു സര്‍ക്കാരിനെ മാത്രം ബാധിക്കുന്നതല്ല. മറ്റെല്ലാ സര്‍ക്കാരുകള്‍ക്കും ആ നിരീക്ഷണം ബാധകമാണെന്നും കാനം കൂട്ടിച്ചേര്‍ത്തു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.ജി സര്‍വ്വകലാശാല സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ കഴിവുള്ള സംഘടനയാണ് എ.ഐ.എസ്.എഫ്. സംഭവത്തില്‍ കേസുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോവട്ടെ. മര്‍ദനം ഏറ്റവര്‍ക്കെതിരെ കേസുണ്ടാകുന്നത് പുതിയ സംഭവമല്ല. ഇത്തരം സംഭവങ്ങള്‍ നേരിട്ടു തന്നെയാണ് കമ്മ്യൂണിസ്റ്റ്പാര്‍ട്ടി വളര്‍ന്നത്്.