Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോന്‍സണ്‍ അറസ്റ്റിലാകുമ്പോള്‍ ഐ ജി ലക്ഷ്മണ താമസിച്ചത് ചേര്‍ത്തലയിലെ റിസോര്‍ട്ടില്‍; വിവരം അറിഞ്ഞയുടന്‍ സ്ഥലം വിട്ടു

കൊച്ചി- പുരാവസ്തു തട്ടിപ്പുകാരനായ മോന്‍സണ്‍ മാവുങ്കലിന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. ഐ.ജി ലക്ഷ്മണ മോന്‍സന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിന് അതിഥിയായി എത്തുകയും മോന്‍സന്‍ ഒരുക്കിയ റിസോര്‍ട്ടില്‍ താമസിക്കുകയും ചെയ്തതിന്റെ വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. മോന്‍സണ്‍ മാവുങ്കല്‍ അറസ്റ്റിലായ വിവരം അനിതാ പുല്ലയില്‍ വാട്‌സ് ആപ്പ് സന്ദേശത്തിലൂടെ അറിയിക്കുമ്പോള്‍ ഐ.ജി ലക്ഷ്മണ, മോന്‍സന്റെ അതിഥ്യം സ്വീകരിച്ച് ആലപ്പുഴ ജില്ലയിലെ ഒരു റിസോര്‍ട്ടിലായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മോന്‍സന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിനോടുന്ധിച്ചുള്ള ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഐ.ജി ലക്ഷ്മണക്ക് മോന്‍സണ്‍ താമസ സൗകര്യം ഒരുക്കിയിരുന്നത് ചേര്‍ത്തല തുറവൂര്‍ വടക്കുംകരയിലുള്ള നിവാ വാട്ടര്‍വെയ്‌സ് എന്ന റിസോര്‍ട്ടിലായിരുന്നു. ലക്ഷ്മണയോടൊപ്പം സ്ത്രീയടക്കം ഉണ്ടായിരുന്നതായാണ് വിവരം.
വിവാഹ നിശ്ചയത്തില്‍ പങ്കെടുത്ത ശേഷം ലക്ഷ്മണ അവിടെനിന്ന് വൈകീട്ട് റിസോര്‍ട്ടില്‍ തിരിച്ചെത്തി വിശ്രമിക്കുമ്പോഴാണ് ക്രൈംബ്രാഞ്ച് മോന്‍സണെ അറസ്റ്റ് ചെയ്യുന്നത്. ഇക്കാര്യം വാട്‌സ് ആപ്പ് സന്ദേശത്തിലൂടെ അനിതാ പുല്ലയില്‍ ലക്ഷ്മണയെ അറിയിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. വിവരമറിഞ്ഞ ലക്ഷ്മണ അപ്പോള്‍ തന്നെ റിസോര്‍ട്ട് വെക്കേറ്റ് ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി.
മോന്‍സന്റെ മകളുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തതും അയാളുടെ ചെലവില്‍ റിസോര്‍ട്ടില്‍ താമസിച്ചതും ലക്ഷ്മണക്ക് കുരുക്കായി മാറും. മോന്‍സനുമായി ലക്ഷ്മണക്കുള്ള ബന്ധം വ്യക്തമാക്കുന്ന മറ്റ് പല തെളിവുകള്‍ക്കുമൊപ്പം ഇതും ശക്തമായ തെളിവായി മാറും.

 

 

Latest News