ദമാസ്‌കസ്- ഇസ്രായിലി മിസൈല്‍ ആക്രമണത്തില്‍ രണ്ട് സിറിയന്‍ സൈനികര്‍ക്ക് പരിക്കേറ്റു. സിറിയന്‍ തലസ്ഥാനത്ത് വന്‍സഫോടന ശബ്ദങ്ങള്‍ കേട്ടതായും റിപ്പോര്‍ട്ടുണ്ട്.
ഭൂതല-ഭൂതല മിസൈലാണ് ഇസ്രായില്‍ സൈന്യം ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സന വാര്‍ത്താ ഏജന്‍സി പറഞ്ഞു. ദമാസ്‌കസിനടുത്തുള്ള ലക്ഷ്യങ്ങളിലേക്ക് ഉത്തര പലസ്തീനിലെ അധിനിവിഷ്ട പ്രദേശങ്ങളില്‍നിന്നാണ് ആക്രമണം ഉണ്ടായത്.
വിമാനവേധ സംവിധാനങ്ങളുപയോഗിച്ച് ചില മിസൈലുകളെ തകര്‍ത്തതായി സിറിന്‍ സൈനിക വക്താവ് പറഞ്ഞു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. നാശനഷ്ടങ്ങളുമുണ്ട്.






