കയ്‌റോ- ലബനീസ്-ഗള്‍ഫ് ബന്ധം വഷളാവുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് അറബ് ലീഗ്. ലബനീസ് ഇന്‍ഫര്‍മേഷന്‍ മന്ത്രിയുടെ പ്രസ്താവനയോട് ലബനോന്‍ ഭരണകൂടം പ്രതികരിച്ച രീതി ശരിയായില്ലെന്നും അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബുല്‍ഘീത് പറഞ്ഞു.
അറബ് രാജ്യങ്ങളും ലബനോനുമായുള്ള ബന്ധങ്ങള്‍ മോശമാകുന്നതില്‍ സന്തോഷിക്കുന്നവരുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിസന്ധി പരിഹരിക്കാന്‍ ലബനീസ് പ്രസിഡന്റ് മൈക്കിള്‍ ഔനും പ്രധാനമന്ത്രി നജീബ് മിഖാത്തിയും അടിയന്തരമായി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായും അറബ് ലീഗ് സെക്രട്ടറി ജനറല്‍ പറഞ്ഞു.