Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊല്ലത്ത് പൊട്ടിവീണ വൈദ്യുത കമ്പിയില്‍ തട്ടി രണ്ട് കുട്ടികള്‍ മരിച്ചു

കൊല്ലം- കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്നു ഷോക്കേറ്റ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. വാക്കനാട് കല്‍ച്ചിറ പള്ളിക്ക് സമീപമാണ് അപകടം. കരിക്കോട് ടി.കെ.എം എന്‍ജിനിയറിംഗ് കോളേജിലെ വിദ്യാര്‍ഥികളായ അര്‍ജുന്‍, റിസ്വാന്‍ എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട്് നാലരയോടെയാണ് അപകടം. അഞ്ച് വിദ്യാര്‍ഥികള്‍ ഒന്നിച്ചാണ് ഇവിടെയുള്ള കായലിന് സമീപത്തേക്കെത്തിയത്. അര്‍ജുനും റിസ്വാനുമാണ് ആദ്യം കല്‍പ്പടവിലേക്ക് ഇറങ്ങിയത്. കാല്‍തെറ്റി കായലിലേക്ക് വീഴാന്‍ പോയപ്പോള്‍ സമീപത്തെ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ പിടിക്കുകയായിരുന്നു. ഷോക്കേറ്റ് ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്.

ഇരുവരുടെയും മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവസമയം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്നുപേരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.

 

Latest News