മോഡി ശക്തനാകാൻ കാരണം കോൺഗ്രസിന്റെ നിഷ്‌ക്രിയത്വം-മമത ബാനർജി

പനാജി-  മോഡി രാജ്യത്ത് കൂടുതൽ ശക്തനാകാൻ കാരണം കോൺഗ്രസിന്റെ നിഷ്‌ക്രിയത്വമാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി. പ്രതിപക്ഷം എന്ന നിലയിൽ കോൺഗ്രസ് ഉത്തരവാദിത്വം ഏറ്റെടുക്കാത്തതാണ് മോഡിയുടെയും ബി.ജെ.പിയുടെയും വളർച്ചക്ക് സഹായകരമായതെന്നും മമത ആരോപിച്ചു. പ്രാദേശിക പാർട്ടികളെ ഒത്തൊരുമിച്ച് കൊണ്ടുവരുന്നതിലും കോൺഗ്രസ് പരാജയപ്പെട്ടു. കോൺഗ്രസിന്റെ നിഷ്‌ക്രിയത്വം കാരണം രാജ്യമാണ് അനുഭവിക്കുന്നത്. രാജ്യം എന്തിനാണ് ഇത് സഹിക്കുന്നതെന്നും മമത ചോദിച്ചു. ഗോവയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു മമത. ഗോവയിൽ വിജയ് സർദേശായിയുടെ ഗോവ ഫോർവേഡ് പാർട്ടിയുമായി സഹകരിച്ചാണ് തൃണമൂൽ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നേരത്തെ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്നു ഗോവ ഫോർവേഡ് പാർട്ടി.
 

Latest News