ലഖിംപൂര്‍ കൂട്ടക്കൊല അന്വേഷണത്തിനും സുപ്രീം കോടതി മേല്‍നോട്ടം വേണമെന്ന് കര്‍ഷകര്‍

ന്യൂദല്‍ഹി- യുപിയിലെ ലഖിംപൂരില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് സിങിന്റെ വാഹനം ഇടിച്ചുകയറ്റി നാലു കര്‍ഷകരെ കൊന്ന സംഭവം അന്വേഷണത്തില്‍ നീതി ഉറപ്പാക്കാന്‍ സുപ്രീം കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടം വേണമെന്ന് കര്‍ഷക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു. മന്ത്രിയുടെ മകന്‍ ആഷിഷ് മിശ്ര മുഖ്യപ്രതിയായ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അന്വേഷണം നീട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയാണെന്നും കര്‍ഷകര്‍ ആരോപിച്ചു. ഈ സ്ഥലംമാറ്റങ്ങള്‍ സുപ്രീം കോടതി പരിശോധിക്കുമെന്നാണ് പ്രതീക്ഷയെന്നും കിസാന്‍ മോര്‍ച്ച പറഞ്ഞു. പ്രതി മന്ത്രിപുത്രനായ ആഷിഷിന് അധികൃതര്‍ വിഐപി പരിഗണനയാണ് നല്‍കുന്നതെന്ന് റിപോര്‍ട്ടുകളുണ്ടെന്നും കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
 

Latest News