Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജനന രജിസ്‌ട്രേഷന്റെ കേന്ദ്രീകരണം പൗരത്വനിയമം  നടപ്പാക്കാനുള്ള ഗൂഢപദ്ധതിയെന്ന്

തിരുവനന്തപുരം-- ജനനമരണ രജിസ്‌ട്രേഷൻ വിവരങ്ങൾ ദേശീയ തലത്തിൽ കേന്ദ്രീകരിക്കുന്നത് പൗരത്വ നിയമം നടപ്പാക്കാനുള്ള മോഡി സർക്കാരിന്റെ ഗൂഢപദ്ധതിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. നാടെങ്ങും ഉയർന്ന പൗരത്വ പ്രക്ഷോഭങ്ങൾ, പൗരത്വ നിയമം രാജ്യത്ത് അനായാസം അടിച്ചേൽപിക്കുന്നതിന് തടസ്സമാണെന്ന് മനസ്സിലാക്കിയതിനാലാണ് 1969 ലെ ജനന, മരണ രജിസ്‌ട്രേഷൻ നിയമത്തിൽ കേന്ദ്രം ഭേദഗതി വരുത്താനൊരുങ്ങുന്നത്.
ഇപ്പോൾ, തദ്ദേശസ്ഥാപനങ്ങളിൽ ജനന-മരണ രജിസ്ട്രാറെ നിശ്ചയിക്കുന്നത് സംസ്ഥാനങ്ങളുടെ അധികാരമാണ്. ഈ അധികാരം കേന്ദ്ര സർക്കാർ പിടിച്ചെടുക്കുന്നതോടെ ഫെഡറൽ സംവിധാനത്തെയും പഞ്ചായത്ത് രാജ് നിയമത്തെയും ഒരേസമയം തകർക്കുകയാണ്. ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കുമെന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനം ഈ ഉദ്ദേശ്യത്തോടെ തന്നെയെന്ന് വ്യക്തമാകുകയാണ്.
പൗരത്വ നിയമം ഏത് വഴി നടപ്പിലാക്കാൻ ശ്രമിച്ചാലും രാജ്യത്തെ പൗരസമൂഹം ഒറ്റക്കെട്ടായി ചെറുക്കണം. കേന്ദ്ര സർക്കാരിന്റെ ഗൂഢനീക്കത്തിനെതിരെ ജനാധിപത്യ സമൂഹം ജാഗ്രതയോടെ നിലകൊള്ളണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.


 

Latest News