ജിദ്ദയില്‍ ബഖലായിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതായി

ജിദ്ദ- ഉത്തര ജിദ്ദയിലെ ഫൈസലിയ ഡിസ്ട്രിക്ടില്‍ പതിനാലുകാരിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. ഫാത്തിമ അബ്ദുല്‍ അസീസിനെ ബുധനാഴ്ച മുതലാണ് കാണാതായത്. സമീപത്തെ ബഖാലയിലേക്ക് പോയ ഫാത്തിമ പിന്നീട് തിരിച്ചുവരാതാവുകയായിരുന്നെന്ന് പെണ്‍കുട്ടിയുടെ സഹോദരി പറഞ്ഞു. തുടര്‍ന്ന്  ബഖാലയില്‍ എത്തി അന്വേഷിച്ചപ്പോള്‍ ഫാത്തിമ കടയിലെത്തിയിട്ടില്ലെന്ന് ജീവനക്കാരന്‍ പറഞ്ഞു. സംഭവത്തില്‍ പിതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഫാത്തിമയുടെ സഹോദരി പറഞ്ഞു.

 

Latest News