Sorry, you need to enable JavaScript to visit this website.

ഫെയ്‌സ്ബുക്ക് കമ്പനി പേരു മാറ്റി, ഇനി മെറ്റ

ഓക്ലാന്‍ഡ്, കാലിഫോര്‍ണിയ- കമ്പനിയുടെ പേര് മെറ്റ എന്നാക്കി മാറ്റുന്നതായി ഫെയ്‌സ്ബുക്ക് അറിയിച്ചു.
ഫെയ്‌സ് ബുക്കിന്റെ ഓഗ്്‌മെന്റഡ് വിര്‍ച്വല്‍ റിയാലിറ്റി കോണ്‍ഫറന്‍സിലാണ് പേരുമാറ്റം പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയക്ക് അപ്പുറത്തേക്ക് വളരാനുള്ള കമ്പനിയുടെ അഭിലാഷമാണ് പേരുമാറ്റത്തില്‍ പ്രതിഫലിക്കുന്നത്. സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് പേരുമാറ്റം പ്രഖ്യാപിച്ചത്.
മെറ്റവേഴ്‌സ് എന്ന ശാസ്ത്ര-സാങ്കേതിക സംജ്ഞയില്‍നിന്നാണ് പുതിയ പേര് സ്വീകരിച്ചിരിക്കുന്നത്, വിര്‍ച്വല്‍ ലോകത്തെ പുതിയ ഗതിവിഗതികള്‍ സൂചിപ്പിക്കാനാണ് ഈ പേര്.
ഇന്ന് നമ്മുടേത് ഒരു സോഷ്യല്‍മീഡിയ കമ്പനിയാണ്. എന്നാല്‍ നമ്മുടെ ഡി.എന്‍.എയില്‍ അടങ്ങിയിട്ടുള്ളത് ജനങ്ങളെ പരസ്പരം കൂട്ടിയോജിപ്പിക്കുന്ന സാങ്കേതിക വിദ്യ പടുത്തുയര്‍ത്തുക എന്നതാണ്- സക്കര്‍ബര്‍ഗ് പറഞ്ഞു. പേരുമാറ്റം ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ബാധകമാവില്ലെന്നാണ് സൂചന.

 

 

Latest News