ജാമ്യവാര്‍ത്ത ഷാരൂഖ് ഖാന് സമ്മാനിച്ചത് വലിയ ആശ്വാസം; ആനന്ദക്കണ്ണീരൊഴുക്കി

ഷാരൂഖ് ഖാന്‍ അഭിഭാഷകസംഘത്തോടൊപ്പം.

മുംബൈ- ആര്യന്‍ ഖാന് ജാമ്യം ലഭിച്ച വാര്‍ത്ത ഷാരുഖ് ഖാന്‍ സ്വീകരിച്ചത് ആനന്ദാശ്രുക്കളോടെയെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി.
മൂന്നുനാല് ദിവസങ്ങളിലായി ഷാരുഖ് ഖാന്‍ വളരെയധികം അസ്വസ്ഥനായിരുന്നെന്നും മുന്‍ അറ്റോര്‍ണി ജനറല്‍ കൂടിയായ  മുകുള്‍ റോഹത്ഗി പറഞ്ഞു.

ഏതാനും ദിവസങ്ങളായി അദ്ദേഹം ശരിയായി ഭക്ഷണം കഴിച്ചിരുന്നോയെന്ന് സംശയമാണ്. കാപ്പി മാത്രമാണ് കുടിച്ചിരുന്നത്. വളരെയധികം അസ്വസ്ഥനായിലരുന്നു. ഇന്ന് കണ്ടപ്പോള്‍ മുഖത്ത് വലിയ ആശ്വാസം കാണാന്‍ കഴിഞ്ഞുവെന്നും റോഹത്ഗി കൂട്ടിച്ചേര്‍ത്തു.
കേസിന്റെ എല്ലാ ഘട്ടത്തിലും ഷാരൂഖ് ഖാന്‍ ആവശ്യമായ വിവരങ്ങളെല്ലാം നല്‍കി. അദ്ദേഹം തന്നെയാണ് ചിലപ്പോള്‍ കുറിപ്പുകള്‍ തയാറാക്കിയിരുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു.

 

Latest News