ജയിലില്‍ മകന് ഏഴു കിലോ തൂക്കം കുറഞ്ഞു; ആര്യനോടൊപ്പം ജാമ്യം ലഭിച്ച അര്‍ബാസിന്റെ പിതാവ്

മുംബൈ- ലഹരി പാര്‍ട്ടി കേസില്‍ ആര്യന്‍ ഖാനോടൊപ്പം ജാമ്യം ലഭിച്ച അര്‍ബാസ് മെര്‍ച്ചന്റിന്റെ തൂക്കം ഏഴു കിലോ കുറഞ്ഞതായി പിതാവ് അസ് ലം മെര്‍ച്ചന്റ്.
ദൈവം കാരണ്യവാനാണ്. മകന് ജാമ്യം ലഭിച്ച വാര്‍ത്ത അവന്റെ മാതാവിനെയാണ് അറിയിച്ചത്. മാതാവും മകനും തമ്മിലുളള ബന്ധം എല്ലാവര്‍ക്കും അറിയാമല്ലോ.. അദ്ദേഹം പറഞ്ഞു.
ജയിലില്‍ അകപ്പെടുന്നവരുടേയും അവരുടെ കുടുംബങ്ങളുടേയും അവസ്ഥയെ കുറിച്ചാണ് ഈ സംഭവം തന്നെ പഠിപ്പിച്ചതെന്ന് അസ് ലം പറഞ്ഞു. ജയിലിനകത്തുള്ള അന്തരീക്ഷം വളരെ നിരാശപ്പെടുത്തുന്നതാണ്. എന്റെ മകന് ഒരു മാസം കൊണ്ട് ഏഴു കിലോയാണ് കുറഞ്ഞത്. വര്‍ഷങ്ങളോളം ജയിലില്‍ കഴിയുന്നവരുടെ സ്ഥതി ആലോചിക്കാന്‍ പോലും പറ്റുന്നില്ല. എങ്ങനെയായിരിക്കും അവരും കുടുംബങ്ങളും അതീജീവിക്കുന്നത്- അദ്ദേഹം പറഞ്ഞു.
ആര്യന്‍ ഖാനും ഒപ്പം അറസ്റ്റിലായ സുഹൃത്ത് അര്‍ബാസിുും മുന്‍മുന്‍ ധമേച്ചക്കും ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 24 ദിവസമാണ് മൂന്ന് പേരും ജയിലില്‍ കഴിഞ്ഞത്.
കോടതി ഉത്തരവ് രേഖാമൂലം നല്‍കിക്കഴിഞ്ഞാല്‍ നാളെ രാവിലെ ഇവര്‍ മോചിതരാകുമെന്ന് പ്രതീക്ഷിക്കുന്നു.

 

Latest News