പരീക്ഷക്കെത്തിയ പെണ്‍കുട്ടിയുടെ ഉടുപ്പിന്റെ കൈ വെട്ടി; അതും പുരുഷന്‍

ജയ്പൂര്‍- കോപ്പിയടി തടയാനെന്ന പേരില്‍ പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍നിന്ന് പുരുഷനായ സെക്യൂരിറ്റി ഗാര്‍ഡ് കൈ വെട്ടിമാറ്റിയ നടപടി വിവാദത്തില്‍. പെണ്‍കുട്ടി ധരിച്ചിരുന്ന ടോപ്പിന്റെ നീളന്‍ കൈ മുറിച്ചു മാറ്റിയ ലജ്ജാകരമായ സംഭവത്തില്‍  ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
 
രാജസ്ഥാനിലെ ബികാനിറിലാണ് സംഭവം. രാജസ്ഥാന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് എക്‌സാം എഴുതാനെത്തിയ പെണ്‍കുട്ടിക്കാണ് ദുരനുഭവം.

സ്ത്രീയെ ഇത്തരത്തില്‍ പീഡിപ്പിച്ചതിനെതിരെ ഉടന്‍ നടപടി സ്വീകരിക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പരീക്ഷാ കേന്ദ്രത്തില്‍ വനിതകളെ പരിശോധിക്കാന്‍ എന്തുകൊണ്ട് സ്ത്രീകളെ നിയോഗിച്ചില്ലെന്ന് കമ്മീഷന്‍ ചോദിച്ചു.

 

Latest News