മദീന - രണ്ടംഗ തട്ടിപ്പ് സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി മദീന പോലീസ് വക്താവ് ലെഫ്. കേണല്‍ ഹുസൈന്‍ അല്‍ഖഹ്താനി പറഞ്ഞു.
ഇരുപതു മുതല്‍ മുപ്പതു വരെ വയസ് പ്രായമുള്ള യെമനിയും പാക്കിസ്ഥാനിയുമാണ് അറസ്റ്റിലായത്. തവക്കല്‍നാ ആപ്പിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ്, രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാക്കി നല്‍കുമെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് പണം തട്ടുകയാണ് സംഘം ചെയ്തിരുന്നത്.
നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവര്‍ക്കുമെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മദീന പോലീസ് വക്താവ് പറഞ്ഞു.






