റിയാദ് - പൊതുസ്ഥലത്തു വെച്ച് യുവതിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി റിയാദ് പ്രവിശ്യ പോലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു. പ്രതി യുവതിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി റിയാദ് പോലീസ് വക്താവ് പറഞ്ഞു.
മറ്റൊരു സംഭവത്തില്‍, ജിദ്ദയില്‍ പൊതുസ്ഥലത്തു വെച്ച് സംഘര്‍ഷമുണ്ടാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസും അറിയിച്ചു. മുപ്പതു വയസ് പ്രായമുള്ള സൗദി യുവാവാണ് അറസ്റ്റിലായത്. പൊതുസ്ഥലത്തു വെച്ചുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
തുടര്‍ന്ന് അന്വേഷണം നടത്തിയാണ് സംഘര്‍ഷത്തിന് കാരണക്കാരനായ യുവാവിനെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തത്. നിയമ നടപടികള്‍ക്ക് പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.






