ജിദ്ദയില്‍ തീ അണക്കുന്നതിനിടെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന് വീരമൃത്യു

ജിദ്ദ - നഗരത്തില്‍ തീപ്പിടിച്ച വീട്ടില്‍ അഗ്നിശമന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ വീരമൃത്യുവരിച്ചു. ഔദ്യോഗിക കര്‍ത്തവ്യത്തില്‍ മുഴുകിയ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് സ്വാലിഹ് അല്‍ഉസൈമിക്കു മേല്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു. മുഹമ്മദ് സ്വാലിഹ് അല്‍ഉസൈമിയുടെ പിതാവിനെയും സഹോദരങ്ങളെയും സന്ദര്‍ശിച്ച് മക്ക പ്രവിശ്യ സിവില്‍ ഡിഫന്‍സ് മേധാവി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്റെ അനുശോചനം അറിയിച്ചു.

 

 

Latest News