വിദേശ തൊഴിലാളിയെ ആക്രമിച്ച സൗദി പൗരന്‍ അറസ്റ്റില്‍

ജിസാന്‍ - വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ വിദേശിയെ ആക്രമിച്ച സൗദി പൗരനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി ജിസാന്‍ പോലീസ് വക്താവ് മേജര്‍ നായിഫ് ഹികമി അറിയിച്ചു.

അമ്പതു വയസ് പ്രായമുള്ള പ്രതി വിദേശ തൊഴിലാളിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇത് ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. നിയമ നടപടികള്‍ക്ക് സൗദി പൗരനെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിസാന്‍ പോലീസ് വക്താവ് അറിയിച്ചു.

 

Latest News