ലഹരി പാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന് ജാമ്യം

മുംബൈ- ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ജയിലിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം.
ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

25 ദിവസങ്ങള്‍ക്കുശേഷമാണ് ആര്യന്‍ ഖാന്‍ ജയിലില്‍നിന്ന് പുറത്തിറങ്ങുന്നത്. ആര്യനോടൊപ്പം അറസ്റ്റിലായ അര്‍ബാസ് മെര്‍ച്ചന്റ്, മുന്‍മുന്‍ ധമാച്ച എന്നിവര്‍ക്കും ലഹരി മരുന്ന് കേസില്‍ ജാമ്യം ലഭിച്ചു.
മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് ആര്യന്‍ ഖാനുവേണ്ടി ഹാജരായത്. രണ്ടുവര്‍ഷമായി ആര്യന്‍ ഖാന്‍ ലഹരിമരുന്നിന്റെ സ്ഥിരം ഉപഭോക്താവാണെന്നാണ് എന്‍.സി.ബിക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിംഗ് വാദിച്ചിരുന്നത്.
1300 പേര്‍ കപ്പിലിലുണ്ടായിരുന്നുവെന്നും ആര്യനും അര്‍ബാസിനുമല്ലാതെ മറ്റാര്‍ക്കെങ്കിലുമെതിരെ എന്‍.സി.ബിക്ക് കേസുണ്ടോ എന്നറിയില്ലെന്നും അതുകൊണ്ടാണ് ഇതില്‍ ഗൂഡാലോചനയുണ്ടെന്നും വാദിക്കുന്നതെന്ന് മുകള്‍ റോത്തഗി ചൂണ്ടിക്കാട്ടി.

 

 

Latest News