Sorry, you need to enable JavaScript to visit this website.

സമീര്‍ വാങ്കഡെയുടെ പിതാവ് ദാവൂദ്; അവര്‍ മുസ്ലിംകളാണെന്ന് വെളിപ്പെടുത്തി ആദ്യഭാര്യയുടെ പിതാവ്

മുംബൈ- ആര്യന്‍ ഖാന്‍ ലഹരി കേസിലുടെ വിവാദത്തിലായ എന്‍.സി.ബി സോണല്‍ ഡയരക്ടര്‍ സമീര്‍ വാങ്കഡെയുടെ കുടുംബം മുസ്ലികളായിരുന്നുവെന്നും തനിക്ക് ദീര്‍ഘകാലമായി അറിയാമെന്നും സമീറിന്റെ ആദ്യഭാര്യയുടെ പിതാവ് ഡോ. സഹീദ് ഖുറേഷി.

മകള്‍ ശബാന സമീറിനെ വിവാഹം ചെയ്യുമ്പോള്‍ അദ്ദേഹവും മുസ്ലിമായിരുന്നുവെന്നും പള്ളിയില്‍ പോകാറുണ്ടായിരുന്നുവെന്നും ഡോ. ഖുറേഷി വാര്‍ത്താ ലേഖകരോട് പറഞ്ഞു. സമീറിന്റെ ജനന സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഈയിടെ വിവാദം ഉയര്‍ന്നപ്പോഴാണ് സമീര്‍ വാങ്‌ഡെ ഹിന്ദുവാണെന്ന് ആദ്യമായി കേള്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമീര്‍ വാങ്കഡെ മുസ്്‌ലിമായാണ് ജനിച്ചതെന്നും വ്യാജ പട്ടികജാതി സര്‍ട്ടിഫിക്കറ്റുമായാണ് ജോലി സമ്പാദിച്ചതെന്നും എന്‍.സി.പി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക് ആരോപിച്ചിരുന്നു.

പിതാവ്  കച്‌റുജി വാങ്കഡെ ഹിന്ദുവാണെന്നും പരേതയായ മാതാവ് സഹീദ മുസ്ലിമായിരുന്നുവെന്നുമാണ് ഇതിനു പിന്നാലെ സമീര്‍ വാങ്കഡെ വിശദീകരിച്ചിരുന്നത്.
 
എന്നാല്‍ സമീറിന്റെ പിതാവിന്റെ പേര് ദാവൂദ് വാങ്ക്‌ഡെ എന്നാണെന്നും മാതാവ് സഹീദയുമായി തങ്ങളുടെ കുടുംബത്തിനുണ്ടായിരുന്ന ബന്ധമാണ് വിവാഹത്തിലെത്തിച്ചതെന്നും ഡോ. ഖുറേഷി പറയുന്നു.

 

Latest News