രാഹുല്‍ ഗാന്ധിയുടെ കണക്കുകൂട്ടല്‍ ശരിയല്ല, വൈറലായി പ്രശാന്ത് കിഷോറിന്റെ വാക്കുകള്‍

പനാജി- ബി.ജെ.പി അടുത്ത കാലത്തൊന്നും ഇല്ലാതാകുമെന്ന് കരുതേണ്ടെന്നും പലദശകങ്ങള്‍ അവര്‍ ഇവിടെ തന്നെയുണ്ടാകുമെന്നും രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍.
ഇക്കാര്യം പറയുന്ന അദ്ദേഹത്തിന്റെ വീഡിയോ ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ചു.
പ്രസംഗത്തില്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നുമുണ്ട്.
ബി.ജെ.പി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി തുടരും. അവര്‍ വിജയിച്ചാലും ശരി ഇല്ലെങ്കിലും ശരി. ബി.ജെ.പി എവിടെയും പോകില്ല- കിഷോര്‍ അഭിപ്രായപ്പെട്ടു.
രാഹുല്‍ ഗാന്ധി ചിന്തിക്കുന്നത് ശരിയല്ലെന്നും മോഡിയെ ജനങ്ങള്‍ പുറത്താക്കുന്നത് സമയത്തിന്റെ മാത്രം പ്രശ്‌നമാണെന്നാണ് അദ്ദേഹം പറയുന്നതെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. മോഡിയെ പുറത്താക്കിയാലും ബി.ജെ.പി ഇവിടെ തന്നെയുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News