ദേശവിരുദ്ധ പോസ്റ്റിന്റെ പേരില്‍ യു.പിയില്‍ ഒരാള്‍ അറസ്റ്റില്‍

ബദാവുന്‍- സോഷ്യല്‍ മീഡിയയില്‍ ദേശവിരുദ്ധ ഉള്ളടക്കം പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് യു.പി പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ബദാവുന്‍ ജില്ലയിലെ ഫൈസ്ഗഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.
ഈ മാസം  25-ന് സോഷ്യല്‍ മീഡിയയില്‍ ദേശവിരുദ്ധ പോസ്റ്റ് നല്‍കിയ ആളെയാണ് അറസ്റ്റ് ചെയ്തതെന്ന് ബദാവുന്‍ സിറ്റി എസ്.പി പ്രവീണ്‍ സിംഗ് ചൗഹാന്‍ പറഞ്ഞു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ചൗഹാന്‍ പറഞ്ഞു.

 

Latest News