മോന്‍സണിനെതിരെ വീണ്ടും പീഡന കേസ്;  ക്രൈംബ്രാഞ്ചിന് പരാതി നല്‍കി മുന്‍ ജീവനക്കാരി

കൊച്ചി-പുരാവസ്തു തട്ടിപ്പ് കേസില പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. മോന്‍സണിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയത്. മോന്‍സണിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍ മോന്‍സണ്‍ പീഡിപ്പിച്ചു എന്നതാണ് പരാതി. പരാതി െ്രെകംബ്രാഞ്ചിന് കൈമാറി. യുവതിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.മോന്‍സണ്‍ തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന പരാതി നേരത്തെയും ഉയര്‍ന്നിരുന്നു. സ്ഥാപനത്തിലെ മാനേജര്‍മാര്‍ ഉള്‍പ്പെടയുള്ളവര്‍ ഇക്കാര്യം വെളപ്പെടുത്തിയിരുന്നു. നേരത്തെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തതിന് സമാനമായി തന്നെയാണ് ഇപ്പോള്‍ മറ്റൊരു യുവതി കൂടെ ഇത്തരത്തിലുള്ള പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
 

Latest News