കൊച്ചി- പാറ്റൂർ ഭൂമി ഇടപാട് കേസിൽ വിജിലൻസ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. മുൻ ചീഫ് സെക്ട്രടറി ഇ.കെ ഭരത് ഭൂഷണിന്റെ ഹരജിയിലാണ് വിധി. എഫ്.ഐ.ആറും ഹൈക്കോടതി റദ്ദാക്കി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും യു.ഡി.എഫിനും ഏറെ ആശ്വാസം നൽകുന്നതാണ് ഹൈക്കോടതി വിധി. ഫഌറ്റ് കമ്പനിക്ക് വേണ്ടി മുൻ സർക്കാറിലെ റവന്യൂ വകുപ്പ് ഫയൽ പൂഴ്ത്തിയെന്നും കമ്പനിക്ക് വേണ്ടി ഒത്താശ ചെയ്തുവെന്നുമാണ് കേസ്. പാറ്റൂർ കേസിലെ ഭൂമി പതിവ് രേഖകൾ അപൂർണമാണെന്ന് വിജിലൻസ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ലോകായുക്തയിൽ നേരിട്ട് റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്ന് ജേക്കബ് തോമസിനെ നേരിട്ട് വിളിച്ചുവരുത്തി ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. രേഖാമൂലം വിശദീകരണം നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. പാറ്റൂർ കേസിലെ ഭൂമി ഭൂമി പതിവ് രേഖകൾ അപൂർണമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.