താനൂര്‍ റെയില്‍വേ പാലത്തില്‍നിന്ന് ബസ് താഴേക്ക് മറിഞ്ഞു, നിരവധി പേര്‍ക്ക് പരിക്ക്

താനൂര്‍- മലപ്പുറം താനൂര്‍ ദേവദാര്‍ റെയില്‍വേ പാലത്തില്‍നിന്ന് ബസ് താഴേക്ക് മറിഞ്ഞു. തിരൂരില്‍ നിന്ന് താനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്. തവക്കല്‍ എന്ന് പേരുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ദേവദാര്‍ റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്ന് അതിവേഗത്തില്‍ താഴേക്ക് വരുമ്പോള്‍ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ടാണ് അപകടം നടന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

 

Latest News