റിയാദ് - പാക്കിസ്ഥാന് സൗദി അറേബ്യ 420 കോടി ഡോളര്‍ സഹായം പ്രഖ്യാപിച്ചു. കരുതല്‍ വിദേശനാണ്യ ശേഖരം വര്‍ധിപ്പിക്കാനും കൊറോണ മഹാമാരി പ്രത്യാഘാതങ്ങള്‍ നേരിടുന്നതിന് പിന്തുണ നല്‍കാനും പാക്കിസ്ഥാന്‍ സെന്‍ട്രല്‍ ബാങ്കില്‍ 300 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചതായി സൗദി ഡെവലപ്‌മെന്റ് ഫണ്ട് അറിയിച്ചു. പുറമെ, പെട്രോളിയം ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ഒരു വര്‍ഷത്തിനുള്ളില്‍ പാക്കിസ്ഥാന് 120 കോടി ഡോളര്‍കൂടി നല്‍കാനും രാജാവ് നിര്‍ദേശിച്ചിട്ടുണ്ട്.
പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥക്ക് തുടര്‍ച്ചയായി പിന്തുണ നല്‍കുന്ന സൗദി അറേബ്യയുടെ നിലപാടാണ് പുതിയ സഹായങ്ങള്‍ സ്ഥിരീകരിക്കുന്നതെന്ന് സൗദി ഡെവലപ്‌മെന്റ് ഫണ്ട് പറഞ്ഞു.